ഗാര്‍ലന്റ് : സണ്ണിവെയ്ല്‍, മസ്കിറ്റ് ഇന്‍ഡിപെഡന്റ് സ്കൂള്‍ ജില്ലകളില്‍ നിന്നും 2014 ഹൈസ്ക്കൂള് ഗ്രാജുസേറ്റുകളില് ഉന്നതവിജയം നേടിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവാസി മലയാളി ഫെഡറേഷന് സ്വീകരണം നല്കി ആദരിച്ചു.
ഇന്ന് ജൂലായ് 27 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ പി.എം.എഫ്. ഡാളസ് യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ കേരള സാഹിത്യ സമിതി സെക്രട്ടറിയും, ആകാശവാണി പ്രോഗ്രാം ഡയറക്ടറും, കവിയും നിരൂപകനുമായ പി.പി.ശ്രീധരനുണ്ണി മുഖ്യാതിഥിയായിരുന്നു.
സ്വീകരണ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് രാജന് അദ്ധ്യക്ഷത വഹിച്ചു. പി.പി.ചെറിയാന്(ഗ്ലോബല്‍ ട്രഷറര്‍), ഷാജി രാമപുരം(പബ്ലിക്ക് റിലേഷന്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
തുടര്‍ന്ന് മുഖ്യാതിഥി പി.പി. ശ്രീധരനുണ്ണി ഹൈസ്ക്കൂളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ജോഷ്വ ജോര്‍ജ്ജ്, സ്റ്റെഫി വിജു, ജോസഫ് ഫ്രാന്‍സീസ്, ജോയല്‍ ലൂക്കോസ്, സ്റ്റെല്ല വിജു, അഞ്ചല കോശി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മറുപടി പ്രസംഗം നടത്തി.
ബിജു വി. ജോര്‍ജ്ജ് സ്വാഗതവും, രാജന് മേപ്പുറം നന്ദിയും പറഞ്ഞു.