Image

തുഷാര കൊരട്ടിയില്‍ മിസ് ടെക്‌സാസ് ഫസ്റ്റ് റണ്ണര്‍ അപ്പ്

എ.സി. ജോര്‍ജ് Published on 22 July, 2014
തുഷാര കൊരട്ടിയില്‍ മിസ് ടെക്‌സാസ് ഫസ്റ്റ് റണ്ണര്‍ അപ്പ്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ റോയല്‍ സൊനെസ്റ്റാ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചു നടത്തിയ നാഷണല്‍ അമേരിക്കന്‍ മിസ് ടെക്‌സാസ് ബ്യൂട്ടി പേജന്റില്‍ 129 അമേരിക്കന്‍ സുന്ദരികള്‍ മാറ്റുരച്ചു. ടെക്‌സാസ് സ്റ്റെയിറ്റിലെ വിവിധ സിറ്റികളെ പ്രതിനിധാനം ചെയ്ത് എത്തിയവരായിരുന്നു അവര്‍. 129ല്‍ 127 പേരെയും പിന്നിലാക്കിക്കൊണ്ട് ടെക്‌സാസിലെ മിസൗറി സിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ടെത്തിയ കേരളാ അമേരിക്കന്‍ സുന്ദരി തുഷാര കൊരട്ടിയില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മിസ് ടെക്‌സാസ് ആയി അമരില്ലൊയില്‍ നിന്നും മോര്‍ഗന്‍ ലാക്കി തെരഞ്ഞെടുക്കപ്പെട്ടു. സുഹൃത്തുക്കളും സഹപാഠികളും ഇവിടത്തെ കേരളീയ സമൂഹവും തുഷാരയെ അഭിനന്ദിച്ചു.

തുഷാര കൊരട്ടിയില്‍ 2012ലെ മിസ് ടിന്‍ ഇന്ത്യാ ടെക്‌സാസ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവംബര്‍ മാസത്തില്‍ ഹോളിവുഡില്‍ നടത്താനിരിക്കുന്ന അമേരിക്കന്‍ മിസ് പേജന്റില്‍ തുഷാര ടെക്‌സാസ് സ്റ്റെയിറ്റിനെ പ്രതിനിധാനം ചെയ്ത് മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാടിന്റെയും പ്രത്യേകിച്ച് ഹ്യൂസ്റ്റന്‍ മലയാളികളുടേയും അഭിമാനപാത്രമായ തുഷാര ശിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥം, സുനന്ദാ സ്‌ക്കൂള്‍ ഓഫ് പെര്‍ഫോര്‍മിംഗ്‌സ് ആര്‍ട്‌സിലും നൃത്തപരിശീലനം നേടിയിട്ടുണ്ട്. തുഷാര ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റനില്‍ ഡോക്ടര്‍ ഓഫ് ഫാര്‍മസിയില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

കേരളത്തില്‍ കോട്ടയം-പേരൂര്‍-കൊരട്ടിയില്‍ തോമസിന്റേയും ഷീലയുടേയും ഏക പുത്രിയാണ് തുഷാര. ടൊമസന്‍ കൊരട്ടിയില്‍, ഫിലിപ്‌സ് കൊരട്ടിയില്‍ എന്നീ രണ്ടു സഹോദരന്മാരാണുള്ളത്. ഇപ്പോള്‍ ഈ കുടുംബം ഹ്യൂസ്റ്റനിലുള്ള മിസൗറി സിറ്റിയില്‍ താമസിക്കുന്നു.



തുഷാര കൊരട്ടിയില്‍ മിസ് ടെക്‌സാസ് ഫസ്റ്റ് റണ്ണര്‍ അപ്പ്
Thushara Korattyil-!st runner up
തുഷാര കൊരട്ടിയില്‍ മിസ് ടെക്‌സാസ് ഫസ്റ്റ് റണ്ണര്‍ അപ്പ്
Thushara Korattttyil with Miss Texas-Morgan Lacky.
തുഷാര കൊരട്ടിയില്‍ മിസ് ടെക്‌സാസ് ഫസ്റ്റ് റണ്ണര്‍ അപ്പ്
Thushara Korattyil (Middle) with 2 contestants.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക