മുംബൈ: താന്‍ ദിരിദ്ര്യമറിഞ്ഞ് വളര്‍ന്നവനാണെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി
സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
താന്‍
മാത്രമല്ല കുടുംബവും ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചതെന്ന് മോദി പറയുന്നു. താന്‍
ചായക്കച്ചവടം നടത്തുമ്പോള്‍ അമ്മ അയല്‍ വീടുകളില്‍ പാത്രം കഴുകിയാണ് തങ്ങള്‍
ഉപജീവനം നടത്തിയിരുന്നതെന്ന് മോദി പറഞ്ഞു. അമ്മ അയല്‍വീടുകളിലെ പാത്രം
കഴുകിയിട്ടുണ്ടെന്നും മോഡി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നതിനാല്‍
പാവങ്ങളുടെ വേദനയും ദാരിദ്രവും തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍
അംബേദ്കറിന്റെ ആരാധകനാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രശ്നങ്ങള്‍ എന്നെക്കാള്‍
നന്നായി മനസ്സിലാക്കാന്‍ മറ്റാര്‍ക്കും കഴിയില്ല മോദി പറഞ്ഞു.
കോണ്‍ഗ്രസ്
നേതാവായ മണിശങ്കര്‍ അയ്യര്‍ മോദിയെ ചായക്കടക്കാരന് എന്ന് വിളിച്ച്
ആക്ഷേപിച്ചതാണ് എല്ലാത്തിനും തുടക്കം. മോദിയെ കുത്താനാണ് വാക്ക്
ഉപയോഗിച്ചതെങ്കിലും മോദിക്കത് തുണയായി. അതേ നാണയം മോദി തിരഞ്ഞെടുപ്പായുധമാക്കുകയും
സാധാരണക്കാരുടെ സിംപതി പിടിച്ചുപറ്റുകയും ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല