Image

സ്‌ത്രീകള്‍ക്കുനേരേ അശ്ശീല ചേഷ്‌ട: സീരിയല്‍ നടന്‍ മണികണ്‌ഠനെ അറസ്റ്റ്‌ ചെയ്‌തു

Published on 23 April, 2014
സ്‌ത്രീകള്‍ക്കുനേരേ അശ്ശീല ചേഷ്‌ട: സീരിയല്‍ നടന്‍ മണികണ്‌ഠനെ അറസ്റ്റ്‌ ചെയ്‌തു
തൃശൂര്‍: സ്‌ത്രീകള്‍ക്ക്‌ നേരെ അശ്ലീല ചേഷ്ട കാണിച്ച സിനിമ സീരിയല്‍ താരം മണികണ്‌ഠനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. തിങ്കളാഴ്‌ച രാത്രി തൃപ്രയാര്‍ ആല്‍മാവ്‌ ഭാഗത്താണ്‌ സംഭവം. വീടുകള്‍ക്ക്‌ മുന്നിലെത്തി സ്‌ത്രീകളെ നോക്കി ലൈംഗിക ചേഷ്ടകള്‍ കാണിയ്‌ക്കുകയായിരുന്നു മണികണ്‌ഠന്‍. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിയ്‌ക്കുകയായികുന്നു. ഇയാളെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയച്ചു.

തിരുവവന്തപുരത്ത്‌ ഒരു വനിത ഹോസ്റ്റലിന്റെ മതിലില്‍ പൂര്‍ണ നഗ്‌നനായി നിന്നതിനും ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റലിലും ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അശ്ലീല ചേഷ്ടകള്‍ കാണിയ്‌ക്കുകയും ചെയ്‌തിരുന്നു.

സീരിയലുകളില്‍ വൃദ്ധന്റെ വേഷം കൈകാര്യം ചെയ്‌തിരുന്ന മണികണ്‌ഠന്‍ മലയാളികള്‍ക്ക്‌ സുപരിചിതനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക