Image

അഴിമതിക്കാരെ ശിക്ഷിക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് മോഡി

Published on 22 April, 2014
അഴിമതിക്കാരെ ശിക്ഷിക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് മോഡി
ന്യുഡല്‍ഹി: ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരെ ശിക്ഷിക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്ന് നരേന്ദ്രമോഡി. അഴിമതിക്കാര്‍ ഏതു പാര്‍ട്ടിയിലും സംഘടനയിലും പെട്ടവരാണെങ്കിലും ശിക്ഷിക്കപ്പെടും. കഴിഞ്ഞ നാളുകളില്‍ ഇത്തരം കേസുകളില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് തന്റെ രാഷ്ട്രീയ സംസ്‌കാരത്തിലില്ലെന്നും മോഡി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മോഡി നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങള്‍ പരിശോധിക്കുന്നത് ശരിയല്ലെന്നാണ് തന്റെ പക്ഷം. എങ്കിലും വികസനത്തിനാണ് ബിജെപി സര്‍ക്കാര്‍ മുന്‍തുക്കം നല്‍കുക. തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതും സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും. നമ്മുക്ക് വളരെയേറെ കഴിവുള്ള എന്നാല്‍ തൊഴില്‍ രഹിതരായ യുവാക്കളുണ്ട്. മാനവശേഷിയുടെയും ഉത്പാദനത്തിന്റെയും വിപ്ലവമാണ് നമ്മുക്ക് വേണ്ടത്. ലോകം നേരിടുന്ന അടുത്ത മത്സരം ജോലിയ്ക്കു വേണ്ടിയുള്ളതാണ്. അമേരിക്കയും ചൈനയും അത് തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും മോഡി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക