Image

തീവ്രവാദബന്ധമെന്ന് ആരോപണം: ഇറാന്‍്റെ യു.എന്‍ പ്രതിനിധിയെ തടയാന്‍ അമേരിക്ക നിയമം പാസാക്കി

Published on 19 April, 2014
തീവ്രവാദബന്ധമെന്ന് ആരോപണം: ഇറാന്‍്റെ യു.എന്‍ പ്രതിനിധിയെ തടയാന്‍ അമേരിക്ക നിയമം പാസാക്കി

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയിലേക്ക് ഇറാന്‍ നിയമിച്ച പ്രതിനിധിയെ തടയാന്‍ ലക്ഷ്യമിട്ടുള്ള ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്‍്റ് ഒപ്പുവച്ചു. ‘ഭീകരബന്ധ’മുള്ളവരോ അമേരിക്കയുടെ സുരക്ഷക്ക് ഭീഷണിയാവുന്നവരോ യു.എന്‍ പ്രതിനിധിയായി അമേരിക്കയില്‍ എത്തുന്നത് തടയുന്നതാണ് ബില്‍. ബില്‍ പ്രകാരം ഭീകര ബന്ധമുള്ളവര്‍ യു.എന്‍ പ്രതിനിയായി നിയമിക്കപ്പെട്ടാല്‍ അമേരിക്ക വിസ അനുവദിക്കില്ല.

യു.എന്‍ പ്രതിനിധിയായ ഇറാന്‍ നിയമിച്ച ഹമീദ് അബൂതാലിബി അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ നടപടി. 1979 ല്‍ തെഹ്റാനിലെ അമേരിക്കന്‍ എംബസി വളഞ്ഞ നയതന്ത്ര പ്രതിനിധികളെ ബന്ദികളാക്കിയ സംഘവുമായി അബൂതാലിബിക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒബാമ ഭരണകൂടം നേരത്തെ അബൂതാലിബിക്ക് വിസ നിഷേധിച്ചിരുന്നു.

അമേരിക്കന്‍ തീരുമാനം തള്ളിയ ഇറാന്‍ അബൂതാലിബിയെ പിന്‍വലിക്കില്ളെന്ന് വ്യക്തമാക്കി. വിസ അനുവദിക്കുന്ന കാര്യത്തില്‍ യു.എന്നുമായി നേരിട്ട് ഇടപെടുമെന്നും ഇറാന്‍ വ്യക്തമാക്കി.

യു.എന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ യു.എന്‍ പ്രതിനിധികള്‍ക്ക് വിസ അനുവദിക്കാന്‍ അമേരിക്ക ബാധ്യസ്ഥരാണ്. ഇതൊഴിവാക്കാനാണ് അമേരിക്ക പുതിയ ബില്‍ പാസാക്കിയിരിക്കുന്നത്.
നിയമ നിര്‍മാണത്തിലൂടെ അമേരിക്ക അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്ന് യു.എന്നിലെ ഇറാന്‍്റെ ഉപപ്രതിനിധി വ്യക്തമാക്കി. അമേരിക്കന്‍ തീരുമാനം നയതന്ത്ര ബന്ധങ്ങളെയും അന്താരാഷ്ട്ര സംഘടനകളുടെയും അംഗരാജ്യങ്ങളുടെയും പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക