തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചു. ഓര്‍ഡിനന്‍സിലെ ഭേദഗതികള്‍ ജനാധിപത്യ വിരുദ്ധവും സ്ത്രീകളുടെ അവകാശം നിഷേധിക്കുന്നതുമാണെന്നും ഭേദഗതികള്‍ അംഗീകരിക്കരുതെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
ജനറല്‍ കാറ്റഗറിയിലുള്ള ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം വിശ്വാസികളായ എംഎല്‍എമാര്‍ക്ക് മാത്രം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തെയും ഓര്‍ഡിനന്‍സ് അട്ടിമറിക്കുമെന്ന് വി.എസ് കത്തില്‍ പറഞ്ഞു.