ആലപ്പുഴ: ജി. സുധാകരന് എംഎല്‍എ ആലപ്പുഴ ദേശീയപാതയില്‍ കുത്തിയിരുന്ന്
പ്രതിഷേധിച്ചു. ദേശീയപാതയുടെ സമീപത്തുളള എംഎല്‍എയുടെ വീടിനു മുന്നില്‍
വഴിയടച്ച് മെറ്റല്‍ ഇറക്കിയതിനാണ് രാവിലെ പത്തുമണി മുതല്‍ മൂന്ന്
മണിക്കൂറോളം പ്രതിഷേധം നടത്തിയത്.
റോഡു പണിക്കായുള്ള മെറ്റല്‍ ഇത്തരത്തില്‍ ഇറക്കിയിട്ടിരിക്കുന്നത്
മൂലം തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. ഇതുമൂലം
ഉണ്ടാകാനിടയുള്ള അപകട സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഇത്തരത്തില്‍
മെറ്റല്‍ ഇറക്കാന്‍ ആവശ്യപ്പെട്ട കോണ്‍ട്രാക്ടറെയും മെറ്റല്‍ ഇറക്കിയ
ലോറിഡ്രൈവറേയും അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും പറഞ്ഞ്
മെറ്റല്ക്കൂനയ്ക്ക് മുകളിലിരുന്നായിരുന്നു എംഎല്‍എയുടെ പ്രതിഷേധം.
വിവരമറിഞ്ഞെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി സുധാകരനൊപ്പം
കൂടിയപ്പോള്‍ പ്രതിഷേധം കടുത്തു. അതിനിടെ സംഭവസ്ഥലം സന്ദര്‍ശിച്ച
പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് മര്‍ദനമേറ്റു.
പിന്നീട്, പ്രശ്നപരിഹാരം കാണാമെന്ന് വകുപ്പ് മന്ത്രി നല്കിയ
ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.