യുഎസ് വിരുദ്ധ പ്രതിഷേധം: യുഎസ് സൈനിക മേധാവിയുടെ പാക് സന്ദര്‍ശനം റദ്ദാക്കി
Published on 28 September, 2012
വാഷിംഗ്ടണ്‍ : പ്രവാചകന് മുഹമ്മദ് നബിയെ
അവഹേളിക്കുന്ന സിനിമയെച്ചൊല്ലി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ യുഎസ്
സൈനിക മേധാവി ജനറല്‍ മാര്ട്ടിന് ഡെംപ്സേ പാക് സന്ദര്‍ശനം റദ്ദാക്കി.
പാക്കിസ്ഥാനിലെ കറാച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സിനിമയ്ക്കെതിരേ
ഉണ്ടായ പ്രതിഷേധത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഈ
സാഹചര്യത്തിലാണ് ജനറല്‍ മാര്ട്ടിന് ഡെംപ്സേ സന്ദര്‍ശനം റദ്ദാക്കിയത്.
പാക് സൈനിക മേധാവി ജനറല്‍ അഷ്ഫക് പര്‍വേസ് കയാനിയുമായി സ്വകാര്യ
കൂടിക്കാഴ്ചയ്ക്കായിരുന്നു ജനറല്‍ മാര്ട്ടിന് ഡെംപ്സേ ഇസ്ലാമാബാദില്
എത്താനിരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല