Image

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവാസി കര്‍ഷക ശ്രീ അവാര്‍ഡ് സമ്മാനിക്കുന്നു

എബി മക്കപ്പുഴ Published on 27 September, 2012
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവാസി കര്‍ഷക ശ്രീ അവാര്‍ഡ് സമ്മാനിക്കുന്നു
ഡാളസ് : പച്ചക്കറിത്തോട്ടം അടുക്കും, വൃത്തിയോടും കൂടി കാത്തു പരിപാലിച്ച മാത്യൂ എബ്രഹാമിന്(രാജു ആശാരിയത്ത്) 2012 ലെ മികച്ച പ്രവാസി കര്‍ഷക ശ്രീ അവാര്‍ഡ് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്‌ടോബര്‍ 6ന് കൂടുന്ന അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ യോഗത്തില്‍ സമ്മാനിക്കും. ഡാലസിലുള്ള 21 അപേക്ഷകരില്‍ നിന്നുമാണ് എബ്രഹാമിന്റെ അടുക്കളത്തോട്ടം തെരഞ്ഞെടുത്തത്.

ബാക്ക് യാര്‍ടിലുള്ള പരിമിതമായ സ്ഥലത്ത് വളരെ ശാസ്ത്രീയമായി കാത്തു പരിപാലിച്ച അടുക്കളതോട്ടത്തില്‍ പലതരത്തിലുള്ള പയറുവര്‍ഗ്ഗങ്ങള്‍, പാവല്‍, കോവല്‍, വഴുതന,വെണ്ട, തക്കാളി, കപ്പ, ചേമ്പ്, ചേന എന്നീ നാടന്‍ വിഭവങ്ങളും, കൂടാതെ ചെടി നിറയെ കുലച്ചു നില്‍ക്കുന്ന ഓറഞ്ച്, അത്തി, മാതള നാരങ്ങ, മുന്തിരി, ആപ്പിള്‍ തുടങ്ങിയ പഴവൃക്ഷാധികളും അതിമനോഹരമായി നട്ടു വളര്‍ത്തിയിട്ടുണ്ട്. തിരക്കിട്ട ജോലിക്കിടയില്‍ അടുക്കളത്തോട്ട പരിപാലനത്തിന് വേണ്ടി
മാത്യൂ ധാരാളം സമയം ദിവസേന മാറ്റി വയ്ക്കാറുണ്ട്.

ഡാളസ് ഷെരിഫ് വകുപ്പില്‍ ജോലി നോക്കുന്ന മാത്യൂ അമേരിക്കയിലേക്ക് കുടിയേറിയിട്ട് 13 വര്‍ഷം പിന്നിടുന്നു. കോയിപ്പുറം സ്വദേശിയായ എബ്രഹാം കേരള പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി സര്‍വീസില്‍ ഇരിക്കെയാണ് അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദ്യമായി 2010-ല്‍ നല്‍കിയ കര്‍ഷകശ്രീ അവാര്‍ഡ് സമ്മാനിച്ചതും ഈ കര്‍ഷക സ്‌നേഹിക്കായിരുന്നു.

വാര്‍ത്ത അയച്ചത് : എബി മക്കപ്പുഴ
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവാസി കര്‍ഷക ശ്രീ അവാര്‍ഡ് സമ്മാനിക്കുന്നു
Mathew abraham-Karshakan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക