ന്യൂജേഴ്സി : ന്യൂജേഴ്സിയിലെ
എക്യൂമെനിക്കല്‍ ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പിന്റെ മുന്‍ പ്രസിഡന്റും,
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ റവ.ഫാദര്‍ ജോയ് ആലപ്പാട്ടിന് ഓഗസ്റ്റ്
15-ാം തീയതി റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് ' ഇന്‍ഡ്യാ ഡേ
ഓഫ് പ്രെയര്‍ 'നോടനുബന്ധിച്ച് യാത്രയയപ്പ് നല്കുന്നു. ന്യൂജേഴ്സിയിലെ
വിവിധ ദേവാലയങ്ങളിലെ വൈദികരും, അല്മായരും സംബന്ധിക്കുന്ന ഈ പരിപാടിയില്‍
ഇന്‍ഡ്യന്‍ സ്വാതന്ത്രയദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്‍ഡ്യാ ഡേ
സെലിബ്രേഷനും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായ് റവ.ഫാ.ജോസ്
ഏബ്രഹാം, അലക്സ് മാത്യൂ, അജിത് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ
കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.