Image

സ്വന്തം പാത സ്വയം വെട്ടിത്തുറന്ന ആത്മീയാചാര്യൻ 

Published on 08 May, 2024
സ്വന്തം പാത സ്വയം വെട്ടിത്തുറന്ന ആത്മീയാചാര്യൻ 

എന്നും വിവാദങ്ങളുടെ ഭാഗമായിരുന്നു മൊറാൻ മോർ അത്തനാസിയസ് യോഹാൻ എന്ന കെ.പി.യോഹന്നാൻ.

ലാഭരഹിത മതസംഘടനയായ ഗോസ്പൽ ഫോർ ഏഷ്യയുടെ സ്ഥാപകനും പ്രസിഡന്റുമെന്ന നിലയിൽ നിന്ന് ശതകോടികൾ ആസ്തിയുള്ള സഭയുടെ നേതാവെന്ന നിലക്ക് അദ്ദേഹത്തിനെതിരെ പല ആരോപണങ്ങൾ ഉയർന്നു. സേവനത്തിനു പിരിച്ചെടുക്കുന്ന തുക വഴിമാറ്റുന്നു എന്ന ആരോപണത്തിൽ അമേരിക്കയിൽ കേസുണ്ടായി. പിന്നീടത്   തുക നൽകി ഒത്തുതീർപ്പാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിലൊന്നായ ബ്രിഡ്ജ് ഓഫ് ഹോപ്പ് സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻഗണന നൽകി. ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും 200 ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്.  മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിൽ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചർച്ചിനുള്ളത്. അദ്ദേഹത്തിനു കീഴിലുള്ള ഗോസ്പൽ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്. ഡാലസിനടുത്തുള്ള വിൽസ്    പോയിന്റിലാണ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൻ്റെ  (നേരത്തെ ബിലീവേഴ്‌സ് ചർച്ച്) അമേരിക്കയിലെ  ആസ്ഥാനം. 650 ഏക്കറുള്ള കാമ്പസാണ് അത്.

കുട്ടനാട്ടിൽ അക്കാലത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു കുടുംബം.   കൗമാര കാലത്തുതന്നെ അദ്ദേഹം ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. കവലകളിൽ സുവിശേഷം പ്രസംഗിച്ച് നടന്നു .

16ാമത്തെ വയസ്സിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന തിയോളജിക്കൽ സംഘടനയിൽ ചേർന്നത് യോഹന്നാന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറി. ഡബ്ലു.എ ക്രിസ്വെൽ എന്ന വിദേശിയ്‌ക്കൊപ്പം അമേരിക്കയിൽ വൈദിക പഠനത്തിന് ചേർന്നു. 1974ൽ ഡാലസിൽ  ദൈവശാത്രപഠനം ആരംഭിച്ചു. ചെന്നെ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽനിന്ന് ഡിഗ്രി കരസ്ഥമാക്കിയ യോഹന്നാൻ നേറ്റീവ് അമേരിക്കൻ ബാപ്പിസ്റ്റ് ചർച്ചിൽ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുണ്ടായി. ഓപ്പറേഷൻ മൊബിലൈസേഷനിൽ  യോഹന്നാനൊപ്പം സേവനം ചെയ്ത ഗിസല്ലയെ യോഹന്നാൻ അവരുടെ ജന്മദേശമായ ജർമ്മനിയിൽവെച്ച് വിവാഹം കഴിച്ചു. വലിയ സമ്പന്ന കുടുംബത്തിലെ അംഗമാണ് അവർ.  ഇതും യോഹന്നാന്റെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവായി. ഇവർക്ക് രണ്ട് മക്കളുമുണ്ട്. ഡാനിയലും സാറയും. 1978ൽ ഭാര്യയുമായി ചേർന്ന് ടെക്സാസിൽ ഗോസ്പൽ ഫോർ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചു.

ഭാര്യയോടൊപ്പം സുവിശേഷ പ്രവർത്തനം ആരംഭിച്ച കെ.പി യോഹന്നാൻ വർഷങ്ങൾ നീണ്ട വിദേശവാസത്തിനുശേഷം 1983ൽ തിരുവല്ല നഗരത്തിനു ചേർന്ന മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമ്മിച്ച് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചു. ആത്മീയയാത്രയെന്ന പ്രതിദിന സുവിശേഷ പ്രഘോഷണം റേഡിയോയിലൂടെ അവതരിപ്പിച്ചു. സവിശേഷമായ ശൈലിയിലൂടെ അദ്ദേഹം സുവിശേഷ വേലയിലേർപ്പെട്ടു.

തിരുവല്ല സബ് രജിസ്ട്രാർ ആഫീസിൽ 1980ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും പിന്നീട് രൂപം മാറി.

2003ൽ ആത്മീയ യാത്ര ബിലീവേഴ്‌സ് ചർച്ച് എന്ന പേരിൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി മാറി. അപ്പോൾ ബിലീവേഴ്സ് ചർച്ചിൽ മെത്രാനില്ലായിരുന്നു.പിന്നീട് നിരവധി രാജ്യങ്ങളിൽ ശാഖകളുള്ള സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത പ്രഥമൻ എന്ന പേരിൽ യോഹന്നാൻ സ്വയം പ്രഖ്യാപിച്ചു . സി.എസ്‌ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അദ്ദേഹത്തെ അഭിഷേകം നടത്തിയത്. എന്നാൽ ഇതിനെതിരെ നിരവധി പരാതികൾ ഉണ്ടായി. അൽമായനായ യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണെ ആരോപണവും നിലവിൽ വന്നു. തുടർന്ന് സാമുവലിന് മോഡറേറ്റർ സ്ഥാനം രാജിവെക്കേണ്ടി വന്നു. 

എന്നാൽ യോഹന്നാൻ മെത്രാൻ തന്റെ സഭയിലേക്ക്  മെത്രാന്മാരെ സ്വയം കൈവെപ്പ് ശുശ്രൂഷ നൽകി വാഴിച്ചു .   2017 ൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ആയി മാറി. ഇതിന് ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുണ്ട്. നിലവിൽ സഭയിൽ 30 ബിഷപ്പുമാരുണ്ട്.

ബിലീവേഴ്‌സ് ചർച്ചിന് ഇപ്പോൾ ശതകോടികളുടെ ആസ്തിയുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ബിലീവേഴ്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജാണ് സ്ഥാപനങ്ങളിൽ പ്രധാനമായത്. എസ്.എൻ.ഡി.പി മുൻ നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായ കോന്നി ശാശ്വതീകാനന്ദ ആശുപത്രി ഇപ്പോൾ ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ് നിലകൊള്ളുന്നത്. തിരുവല്ല, തൃശൂർ എന്നിവിടങ്ങളിൽ സഭയ്ക്ക് റെഡിഡൻഷ്യൽ സ്‌കൂളുകളുണ്ട്. റാന്നി പെരുനാട് കാർമൽ എൻജിനീയറിങ് കോളേജ് കാർമൽ ട്രസ്റ്റിൽ നിന്നും ബിലീവേഴ്‌സ് ചർച്ച് വാങ്ങി. ആത്മീയ യാത്രയെന്ന പേരിലുള്ള സ്വന്തം ടെലിവിഷൻ ചാനലിനൊപ്പം ഒരു സ്വകാര്യ വാർത്താ ചാനലിന്റെ ഓഹരികളും യോഹന്നാനു സ്വന്തമായുണ്ട്. ആത്മീയയാത്ര എന്ന ചാനൽ പിന്നീട് നിർത്തലാക്കി.

കേരളത്തിൽ അങ്ങോളമിങ്ങോളമായി ഇരുപതിനായിരം ഏക്കറിലധികം സ്ഥലം വിവിധ ട്രസ്റ്റുകളുടെ പേരിലായി സഭയ്ക്കുണ്ട്. ബിലീവേഴ്‌സിന്റെ മാതൃസംഘടനയായ ഗോസ്പൽ ഏഷ്യയുടെ പേരിലും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. ഹാരിസൺ മലയാളത്തിൽ നിന്നും ബിലീവേഴ്‌സ് വാങ്ങിയ എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റ് എന്ന 2263 ഏക്കർ ഭൂമി നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുത്തെങ്കിലും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കെ.പി.യോഹന്നാന്റെ കീഴിലുള്ള സംഘടനകൾ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് സംഭാവനകൾ സ്വികരിക്കുന്നുവെന്ന ആരോപണത്തേത്തുടർന്ന് 2012ൽ ബിലീവേഴ്‌സ് ചർച്ചിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 1990 മുതൽ 2011 വരെ 48 രാജ്യങ്ങളിൽ നിന്നായി രണ്ട് ട്രസ്റ്റുകൾക്കുമായി 1544 കോടി രൂപ ലഭിച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ പണം ഉപയോഗിച്ച് 19,000 ഏക്കർ ഭൂമിവാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെട്ടിടസമുച്ചയങ്ങൾ എന്നിവ നിർമ്മിച്ചതായും കണ്ടെത്തിയിരുന്നു. വിദേശ സംഭാവനകളുടെ സ്വീകരണം, ക്രയവിക്രയം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിദേശരാജ്യങ്ങളിലും ബിലീവേഴ്‌സ് ചർച്ചിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.

പക്ഷെ പരാതികളൊന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ല. 

Join WhatsApp News
Ninan Mathulla 2024-05-08 18:50:16
It is amazing how an ordinary person like you and me accomplish so much in one life time- all the mission work and related schools, colleges he started, author of more than 200 books, establish a church and become head of it, a state of the art Medical college in Kerala, all the assets accumulated for different charity organizations he stared. Truly, it is amazing to me. May God richly reward him when rewards are distributed in eternity.
Ninan Mathulla 2024-05-09 13:58:11
Listened to the video. Looks like, the motive behind going after Bishop KP Yohannan was jealousy. Didn’t hear anything KP did to this person personally. I assume, the Bishop was ready to settle the cases outside court because the people who filed case fall for the money he offered, and he didn’t like the negative publicity for his projects. He had a vision for India and the world. If he was alive we can imagine what he would have built in ten years from now. About land purchase, for any project, the first thing you need is land as a base. He bought the land legally and with money he raised for charitable organizations. Charity is a broad term. Even the people who contributed money can have different concept about the charity they have in mind. KP had a broader outlook for charity. He need no more money for his personal needs, and he didn’t use the money to personally enrich but bought properties to become a blessing for hundreds of thousands of people- colleges, orphanages, seminaries, hospitals etc. His work was a blessing for many. These people writing negative comments here, could they accomplish anything in life for the benefit of others, other than throwing mud at others doing good work, hiding in the dark?
jojo thomas 2024-05-09 12:08:05
https://youtu.be/aDeZgDOjBCs?si=_SFifpcu5UQGaKBG
കർഷകൻ 2024-05-09 14:52:54
പണമുണ്ടാക്കാൻ ലോകത്തിലെ ഏറ്റവും നല്ല കൃഷി താറാവു കൃഷിയല്ല, മറിച്ച് ദൈവകൃഷിയാണെന്ന് തിരിച്ചറിഞ്ഞ ഒരു ബുദ്ധിമാൻ.
Ninan Mathulla 2024-05-09 15:21:40
What is wrong in making money. Make as much money as you can. Is it jealousy that you couldn’t make it as you were sleeping or after entertainment while he was working hard. Money is not the problem but how you use the money is what matters.
Richman Poorman 2024-05-09 16:18:41
Yes he was working hard to make money in the name of God and living a luxurous life while all the fools contributed. A self proclaimed bishop who realized the best way to riches was to sell God to the fools!
Ninan Mathulla 2024-05-09 19:46:57
If you don't know 'daiva krishi' is very profitable according to Bible. "Seek His kingdom and righteousness, and all these (your needs, money, riches, prestige and you name it) will be given to you". Besides, according to Prophet Daniel, "those who are wise will shine like the brightness of heavens, and those who lead many to righteousness like the stars for ever and ever" Daniel!2:3.
Anthappan 2024-05-09 22:41:18
What kingdom and righteousness you are talking about? Are you talking about looting people and making them Kingdom of heaven? Go and work hard, sweat, and make your living instead of looting the weak and helpless. Woe to you, teachers of the law and Pharisees, you hypocrites! You shut the door of the kingdom of heaven in people’s faces. You yourselves do not enter, nor will you let those enter who are trying to. [14] [b]
facebook 2024-05-09 23:32:35
ഒഎം ഇന്ത്യയിൽ തലയിൽ ട്രക്റ്റും സുവിശേഷ പുസ്തകങ്ങളും ചുമന്ന് നോർത്തിന്ത്യൻ ഗ്രമങ്ങൾ കയറിയിറങ്ങിയ അദേഹം, അമേരിക്കയിൽ എത്തിയപ്പോൾ സൂവിശേഷകരുടെ കഷ്ടപ്പാടുകൾ അറിയാവുന്നത് കൊണ്ട് അവരെ സഹായിക്കാൻ ആണ് കൊച്ചിയിലെ,പാലാരിവട്ടത്ത് തന്റെ ഓഫീസ് തുറന്നത്. അവിടുത്തെ അന്നത്തെ പാസ്റ്റർമ്മാർ അദേഹത്തെ കൈകാര്യം ചെയ്ത രീതി കൊണ്ടാണ് അദേഹം പട്ടണം വിട്ട് ഓടി മഞ്ഞാടി എന്ന് തിരുവല്ല ക്ക് അടുത്തുള്ള വികസനം ഒന്നും ഇല്ലാത്ത ഗ്രാമത്തിൽ എത്തിയത്... ബാക്കി ചരിത്രം.. ഇന്നവിടെ ലോകത്തിലെ മുന്തിയ ഹോസ്പിറ്റൽ, സ്കുൾ, കോളെജ്, സെമിനാരി, ഏറ്റവും വലിയ ലൈബ്രറി തുടങ്ങി പലതും ഉണ്ട്. ആധുനിക സഭകൾ അദേഹത്തോട് നിരന്തരം പരിഹാസപൂർവ്വം ഇടപെട്ടത് കോണ്ടും അനേകർ കളിപ്പിച്ചത് കൊണ്ടും ആണ് സ്വന്തം സഭ സ്ഥാപിച്ചത്.. പിന്നെയും പഴി പറയുന്നവർ ഓർക്കുക, അതാണ് ഒരു ഇന്ത്യക്കാരൻ സ്ഥാപിച്ച ഏക ആഗോള ക്രിസ്തിയ സഭ...
Jayan varghese 2024-05-10 01:20:17
മതം ഒരു വില്പനച്ചരക്കും പൗരോഹിത്യം ഒരു തൊഴിലുമാണ്. കൂടുതൽ കസ്റ്റമേഴ്സിനെ ആകർഷിക്കാൻ കഴിയുന്നവൻ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്നു. ചെന്നൈ കോൺസ്ളേറ്റിലെ സായിപ്പിന്റെ മുന്നിൽ മുട്ടടിച്ചു നിന്നി വിസാ തരപ്പെടുത്തി ഈ മഞ്ഞു മൂടിയ തണുപ്പിലേക്ക് ലാൻഡ് ചെയ്തവർ തങ്ങളെ വിൽക്കാനാണ് വന്നത്. കയ്യിലിരിപ്പിന്റെ മേന്മ കൊണ്ട് കച്ചോടം പൂട്ടിപ്പോയവർ കുത്തിയിരുന്ന് മറ്റുള്ളവരെ തെറി വിളിക്കുന്നു. ഈ തെറി വിളിക്കുന്ന പരിശുദ്ധാത്മാക്കൾക്കു നെഞ്ചിൽ കൈ വച്ച് പറയാമോ തങ്ങളുടെ കൈകൾ പരിശുദ്ധമാണെന്ന് ? മുന്തിരിങ്ങയ്ക്ക് ചാടി കിട്ടാതെ പിൻവാങ്ങിയപ്പോൾ ഒരു കുറുക്കൻ ന്യായം. മുന്തിരിങ്ങക്ക്‌ പുളിയാണത്രെ ഒന്ന് പോടെ ?. Jayan Varghese
Ninan Mathulla 2024-05-10 11:51:12
What Anthappan an atheist quoting from the Bible reminds me of Satan quoting from scriptures to test Jesus. You have no right to quote from the Bible to argue your points when God explicitly forbids taking God’s words for your selfish motives. People like ‘Critics’ in this column might watch this video that some shared about KPY. https://www.facebook.com/100009840252376/videos/964151871644555 I don’t believe KPY has done anything personally wrong to anybody writing negative comments here. Now the problem is with them. They develop a type of itching when they see anything related to Christian religion as they (I assume) are ‘comment thozilalikal’ here, part of the social media group controlled from India. What they are doing is propaganda to turn public opinion in the direction they want to achieve political goals or coming to power in India. What ‘Critic’ suggested about embalming KPY’s body is a good idea. But, it can become a Boomerang for people like ‘Critic’ as it can aggravate their itching to see people flocking to his sepulcher for prayers when it becomes a pilgrim center.
Anthappan 2024-05-11 18:26:35
I am glad that you agree with me on the 'quoting 'Matthew Chapter 23'. It's a Warning Against Hypocrisy by Jesus. So, you are actually calling Jesus as Satan. I just quoted what Jesus said and that doesn't make me Satan. If I quote something you said that doesn't make me Ninan Mathulla. Then Jesus said to the crowds and to his disciples: “The teachers of the law and the Pharisees sit in Moses’ seat. So you must be careful to do everything they tell you. But do not do what they do, for they do not practice what they preach. They tie up heavy, cumbersome loads and put them on other people’s shoulders, but they themselves are not willing to lift a finger to move them." This what all the clergies, pastors, Sanaiyasis do. They never move their ass to make a living. These scammers have been doing it from time immemorial. Jesus was a good man but, 'you snakes! You brood of vipers! made that man son of Gop and continue looting
Ninan Mathulla 2024-05-12 00:54:52
Anthappan, You have greatly misunderstood me. I never called you Satan. I said, your comment reminds me of Jesus’ conversation with Satan. He quoted from, scriptures or God’s words to win his argument with Jesus. Same way, you used quotes from Bible, the inspired word of God to win your arguments. You don’t accept God’s authority over you just like Satan. Still you used God’s inspired word just like Satan to win your arguments. As a person, I always respect you as you are created in God’s own image. Naturally, we all must see God in another person, even if he/she is your enemy. There is a purpose God created you. There is a purpose God put an enemy for each one of us in certain places. It is to teach us some lessons, and to trust Him. I will never call you Satan as the nature of Satan is in all of us, including me; even in the people we call saints. Jesus called Peter Satan. Mathew 16:23 Jesus turned and said to Peter, "Get behind me, Satan! You are a stumbling block to me; you do not have in mind the things of God, but the things of men." Apostle Paul said that he knows sin resides in him. We all have two natures within us, both God and Satan. Sometimes one or the other takes control. About priests, you have some pre-concepts about them. All priests are not alike. There are good and bad priests. Bad ones need not be bad always. You felt some of them bad at times. My uncle who was close to church administration advised us to stay ten feet away from priests. You think they are saints and are like God. They are human beings, with most of them with families, and with needs and weaknesses just like you and me. But it is God’s plan that they must live with the ten percent tithe believers give, and depend on the believers for their livelihood. Their position has its own dignity and they can’t do any work you and I do to earn an income. So, believers must support them as they are doing God’s work. About KPY, you have greatly misunderstood as you have some stereotyped opinions about all priests. All are not alike. Please watch this video about him. https://youtu.be/PEGXR5nkBY0?si=avtPbKr--uV_7tVM
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക