Image

വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കൽ:വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി

Published on 08 May, 2024
വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കൽ:വ്യോമയാന മന്ത്രാലയം  എയർ ഇന്ത്യയോട്  റിപ്പോർട്ട് തേടി

ന്യൂഡൽഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രശ്നം ഉടൻ പരിഹരിക്കാൻ എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിസിഎ ചട്ടപ്രകാരം യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ വിമാനകമ്പനികൾക്ക് നിർദേശം നൽകിയതായും വ്യോമയാന മന്ത്രാലയം അറയിച്ചു. ചൊവ്വാഴ്ച രാത്രിമുതൽ ഏകദേശം തൊണ്ണൂറോളം വിമാന സർവീസുകൾ റദ്ദാക്കിയതിനു പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ നടപടി.

ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധി എടുത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. 200ലധികം ക്യാബിൻ ക്രൂ ജീവനക്കാരാണ് സിക്ക് ലീവ് എടുത്തിരിക്കുന്നത്. അലവൻസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് പണിമുടക്കിയത്. ഫ്ലൈറ്റ് റദ്ദാക്കിയതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക