Image

ലാവലിൻ കേസ് ഇത്തവണയും പരിഗണിച്ചില്ല: മാറ്റി വെക്കുന്നത് 41 -ാം തവണ

Published on 08 May, 2024
 ലാവലിൻ കേസ്  ഇത്തവണയും പരിഗണിച്ചില്ല:  മാറ്റി വെക്കുന്നത് 41 -ാം തവണ

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. ലാവലിൻ കേസിൽ ഇന്നലെ അന്തിമവാദം തുടങ്ങാൻ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് ഇന്ന് പരിഗണനയ്ക്ക് എത്താത്തത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ. വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്.

എന്നാൽ മറ്റ് പല കേസിലും വാദം തുടർന്നതിനാൽ ലാവലിൻ അടക്കം കേസുകൾ കോടതിക്ക് പരിഗണിക്കാനായില്ല. മൊത്തത്തിൽ 41 -ാം തവണയാണ് ലാവലിൻ കേസ് മാറ്റിവയ്ക്കുന്നത്. ഈ മാസം 3 തവണയാണ് ഇതിനകം ലാവലിൻ കേസ് മാറ്റിവച്ചത്. ഈ മാസം ഒന്നാം തിയതിയും രണ്ടാം തിയതിയും കേസ് ലിസ്റ്റ് ചെയ്തിരുന്നു. അന്നും സമയക്കുറവ് കാരണം കേസ് പരിഗണിക്കാനായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജികളടക്കമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക