Image

കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതിരിക്കാനും, അയോദ്ധ്യ ക്ഷേത്രത്തിന് ബാബരി പൂട്ട് ഇടാതിരിക്കാനും എൻഡിഎയ്ക്ക് 400-ലധികം സീറ്റുകൾ നൽകുക: മോദി

Published on 08 May, 2024
കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതിരിക്കാനും, അയോദ്ധ്യ ക്ഷേത്രത്തിന് ബാബരി പൂട്ട് ഇടാതിരിക്കാനും എൻഡിഎയ്ക്ക് 400-ലധികം സീറ്റുകൾ നൽകുക: മോദി

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കോണ്‍ഗ്രസ് പുനഃസ്ഥാപിക്കാതിരിക്കാനും, അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ബാബരി പൂട്ട് ഇടാതിരിക്കാനും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 400-ലേറെ സീറ്റുകള്‍ നല്‍കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധറില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് വീണ്ടും വര്‍ഗ്ഗീയ പരാമര്‍ശവുമായി മോദി രംഗത്തെത്തിയത്.

പട്ടിക ജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങളുടെ സംവരണം തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് മാത്രം നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന്റെ നീക്കമെന്നും മോദി ആരോപിച്ചു. ബിജെപി മൂന്നാം വട്ടം അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റുമെന്ന കോണ്‍ഗ്രസ് പ്രചാരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം പാര്‍ലമെന്റില്‍ 400-ലധികം സീറ്റുകള്‍ ഉള്ളത് കാരണമാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതെന്ന് പറഞ്ഞ മോദി, അക്കാരണത്താല്‍ തന്നെയാണ് എസ് സി/എസ്ടി സംവരണം നിലനിര്‍ത്തി വന്നതെന്നും ഗോത്രവനിതയെ രാഷ്ട്രപതിയായി നിയമിച്ചതെന്നും അവകാശപ്പെടുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക