Image

'പ്രെഗ്നന്റ് വുമണ്‍' എന്ന വാക്കിന് പകരം 'പ്രെഗ്നന്റ് പേഴ്‌സണ്‍'; സുപ്രധാന തിരുത്തലുമായി സുപ്രീം കോടതി

Published on 08 May, 2024
'പ്രെഗ്നന്റ് വുമണ്‍' എന്ന വാക്കിന് പകരം 'പ്രെഗ്നന്റ് പേഴ്‌സണ്‍'; സുപ്രധാന തിരുത്തലുമായി സുപ്രീം കോടതി

ഗര്‍ഭിണി എന്ന് അര്‍ത്ഥം വരുന്ന 'പ്രെഗ്നന്റ് വുമണ്‍' എന്ന വാക്കിന് പകരം 'പ്രെഗ്നന്റ് പേഴ്‌സണ്‍' എന്ന തിരുത്തലുമായി ഇന്ത്യയിലെ പരമോന്നത നീതിപീഠം. 14-കാരി ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടി ഡിവിഷന്‍ ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. 22 പേജ് വരുന്ന വിധിന്യായത്തില്‍ 42 തവണയാണ് 'പ്രെഗ്നന്റ് വുമണ്‍' എന്നതിന് പകരമായി 'പ്രെഗ്നന്റ് പേഴ്‌സണ്‍' എന്ന് കോടതി ഉപയോഗിച്ചത്.

അതിജീവിതയായ 14-കാരിക്ക് ഗര്‍ഭം കാരണം ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നും, അലസിപ്പിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 31 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നത് അതിജീവിതയ്ക്ക് ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്നും, മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ആശങ്കാകുലരാണെന്നും മുംബൈ ലോകമാന്യതിലക് ജനറല്‍ ആശുപത്രി, കോടതിയെ അറിയിച്ചതോടെയാണ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടി ഡിവിഷന്‍ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചത്.

തുടര്‍ന്ന് മുംബൈ ഡിയോണ്‍ ആശുപത്രിയോട് അതിജീവിതയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം മുന്‍കാല പ്രാബല്യത്തോടെ വഹിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി, പ്രസവത്തിന് ശേഷം കുട്ടിയെ ദത്ത് നല്‍കാന്‍ കുടുംബം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന് സൗകര്യമൊരുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക