Image

ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 200 ഏക്കറില്‍ ജൈവോദ്യാനം

Published on 08 May, 2024
ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 200 ഏക്കറില്‍ ജൈവോദ്യാനം

ഡാലസ്:  ബിലീവേഴ്‌സ് ചര്‍ച്ച് ഇസ്റ്റേണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) കാലം ചെയ്തു. യുഎസിലെ ടെക്‌സസിലുള്ള ഡാലസില്‍ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മാര്‍ത്തോമ്മാ സഭയിലായിരുന്ന മാര്‍ അത്തനേഷ്യസ് യോഹാന്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതല്‍ ഓപ്പറേഷന്‍ മൊബൈലൈസേഷന്‍ എന്ന സംഘടനയില്‍ ചേര്‍ന്നു വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുവിശേഷ പ്രവര്‍ത്തകനായി. 1974ല്‍ അമേരിക്കയില്‍ ദൈവശാസ്ത്രപഠനത്തിനായി പോയി. മുന്‍പേ പരിചയമുണ്ടായിരുന്ന ജര്‍മന്‍ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു.

1979ല്‍ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്കു രൂപം നല്‍കി. അധികം വൈകാതെ കേരളത്തില്‍ തിരിച്ചെത്തി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1990ല്‍ സ്വന്തം സഭയായ ബിലീവേഴ്സ് ചര്‍ച്ചിനു രൂപം നല്‍കി. 2003ല്‍ സ്ഥാപക ബിഷപ്പായി. 52 ബൈബിള്‍ കോളജുകളും ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയില്‍ 200 ഏക്കര്‍ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങള്‍ രചിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക