Image

ബിഷപ്പ് കെ.പി. യോഹന്നാൻ , 74, അന്തരിച്ചു

Published on 08 May, 2024
ബിഷപ്പ് കെ.പി. യോഹന്നാൻ , 74, അന്തരിച്ചു

ഡാളസ്: കാറിടിച്ച്‌ പരുക്കേറ്റ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ  ബിഷപ്പ് കെ.പി. യോഹന്നാൻ , 74,  (അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത)  അന്തരിച്ചു.  

പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചൊവ്വാഴ്ച  പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. 

അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 

മാർത്തോമ്മാ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി.  

1974 ൽ   ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു.   തുടർന്ന് ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ വനിത  ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഇരുവരും ചേ‍ർന്നാണ്  ഗോസ്പൽ ഫോർ ഏഷ്യ സ്ഥാപിച്ചത് .പിന്നീട് തിരുവല്ല ആസ്ഥാനമാക്കി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി.

1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. 52 ബൈബിൾ കോളജുകളും ബിലീവേഴ്സ് മെഡിക്കൽ കോളജ് ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചു.

രാജസ്ഥാനിൽ വലിയ തോതിൽ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അതേച്ചൊല്ലി അമേരിക്കയിൽ കേസ് ഉണ്ടാവുകയും ചെയ്തു. 

ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.  2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയായി  

Join WhatsApp News
Mary George 2024-05-08 16:34:04
My heartfelt condolence for the demise of Rev. K.P.Yohannan. May his soul rest in peace. He will be missed
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക