Image

വിവാദ പരാമര്‍ശം: സാം പിട്രോഡ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

Published on 08 May, 2024
വിവാദ പരാമര്‍ശം: സാം പിട്രോഡ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു.  കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയറാം രമേശ് എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലുള്ളവരാണെന്നുമായിരുന്നു പിത്രോദയുടെ വിവാദപ്രസ്താവന. ഒരു ഇംഗ്ലിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഇതു വന്‍ വിവാദത്തിനാണ് വഴിവച്ചത്.

ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പദവിയെ കുറിച്ചും നാനാത്വത്തില്‍ ഏകത്വമുളള രാജ്യമാണ് ഇന്ത്യ എന്നും സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. ''ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരെപ്പോലെയാണ്, പടിഞ്ഞാറുഭാഗത്തുള്ളവര്‍ അറബികളെ പോലെയാണ്, വടക്കുള്ളവര്‍ വെള്ളക്കാരെപ്പോലെയാണ്, ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ. എന്നിരുന്നാലും ഞങ്ങളെല്ലാവരും സഹോദരീസഹോദരന്മാരാണ്.'' എന്നായിരുന്നു പിത്രോദയുടെ വാക്കുകള്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പിട്രോഡയുടെ രാജി സ്വീകരിച്ചു.

Join WhatsApp News
Ninan Mathulla 2024-05-08 14:27:26
It is just hypocrisy when Congress party argu for census based on race, and promised a census like that if come to power.
independent 2024-05-08 22:06:31
ജനങ്ങളോട് ചേര്ന്ന് അവരിലൊരാളായി പൊതു പ്രവര്ത്തനവും , രാഷ്ട്രീയവും ചെയ്തു പരിച്ചയിച്ചവർ മാത്രമേ നേതൃതത്തിൽ വരാന് പാടുള്ളൂ എവിടെയായാലും. ഏതെങ്കിലും വലിയ പോസിഷനിൽ ഇരുന്നു റിട്ടയർ ചെയ്തവരും അവരുടെ സിൽബന്ധികളും നേതാവായൽ ഇങ്ങിനെ ഇരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക