Image

കാട്ടാന ആക്രമണം; റിപ്പോർട്ടിങ്ങിനിടെ മാതൃഭൂമി ക്യാമറാമാൻ കൊല്ലപ്പെട്ടു

Published on 08 May, 2024
കാട്ടാന ആക്രമണം; റിപ്പോർട്ടിങ്ങിനിടെ മാതൃഭൂമി ക്യാമറാമാൻ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ പെട്ട് മാതൃഭൂമി ന്യൂസിന്റെ ക്യാമറമാൻ എ. വി. മുകേഷ് (34) അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് കാട്ടനയുടെ ആക്രമണം ഉണ്ടായത്. 

കാട്ടാനക്കൂട്ടം പുഴ മുറിച്ച് കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ് മുകേഷ്. ഭാര്യ: ടിഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക