Image

യുദ്ധവിരാമത്തിനുള്ള വ്യവസ്ഥകൾ ഹമാസ്  അംഗീകരിച്ചിട്ടില്ലെന്നു യുഎസ് വക്താവ് (പിപിഎം) 

Published on 08 May, 2024
യുദ്ധവിരാമത്തിനുള്ള വ്യവസ്ഥകൾ ഹമാസ്  അംഗീകരിച്ചിട്ടില്ലെന്നു യുഎസ് വക്താവ് (പിപിഎം) 

ഗാസയിൽ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഹമാസ് അംഗീകരിച്ചുവെന്ന റിപ്പോർട്ടുകൾ യുഎസ് വിദേശകാര്യ വകുപ്പ് നിഷേധിച്ചു. "ഹമാസ് ആ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ല," വക്താവ് മാത്യു മില്ലർ പറഞ്ഞു. "ഹമാസ് പ്രതികരിച്ചു. പല നിർദേശങ്ങളും വയ്ക്കുകയും ചെയ്തു. അതു കൊണ്ട് അവർ സ്വീകരിച്ചു എന്നർത്ഥമില്ല."

റഫ സിറ്റിയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം പരിമിതമാണെന്നു നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ഇക്കാര്യം യുഎസിനോട് അവർ വ്യക്തമാക്കി. റഫ അതിർത്തി വഴി ഹമാസ് ആയുധം കടത്തുന്നതു തടയാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. കൂടുതലായി എന്തെങ്കിലും ചെയ്യുന്നത് നിരീക്ഷിക്കും.  

ബന്ദികളെ മോചിപ്പിക്കാനും യുദ്ധം നിർത്താനുമുള്ള ശ്രമങ്ങളിൽ യുഎസ് സജീവമായി ഉൾപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സി ഐ എ ഡയറക്‌ടർ വില്യം ബേൺസ് ബുധനാഴ്ച ഇസ്രയേലിൽ എത്തും. അദ്ദേഹം പ്രധാനമന്ത്രി നെതന്യാഹുവിനെയും മറ്റു ഉന്നതരെയും കണ്ടു സംസാരിക്കും. നേരത്തെ നടന്ന ചർച്ചകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. 

Hamas never accepted truce: US 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക