Image

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

Published on 08 May, 2024
എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

തിരുവനന്തപുരം : എസ് എസ് എല്‍ സി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു.വിജയ ശതമാനം 99.69 . 4,25, 563 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 71,831 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ 4934 പേര്‍ എ പ്ലസ് നേടി.കോട്ടയത്താണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം. കുറവ് തിരുവനന്തപുരത്തും 892 സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി . പുനര്‍ മൂല്യനിര്‍ണയത്തിന് നാളെ മുതല്‍ 15വരെ അപേക്ഷിക്കാമെന്നും ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ ആദ്യവാരം നടക്കും 99.70 ശതമാനം പേരാണ് കഴിഞ്ഞ വര്‍ഷം വിജയിച്ചത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 ദിവസം നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.

  ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in വെബ്സൈറ്റുകളിലും പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി വിഭാഗങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 2,17,525 പേര്‍ ആണ്‍കുട്ടികളും 2,09,580 പേര്‍ പെണ്‍കുട്ടികളുമാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക