Image

വിവാഹവിരുന്നില്‍ മധുരം വിളമ്പിയില്ല : വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി

Published on 08 May, 2024
വിവാഹവിരുന്നില്‍ മധുരം വിളമ്പിയില്ല : വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി

വിവാഹവിരുന്നിനൊപ്പം വധുവിന്റെ വീട്ടുകാര്‍ തങ്ങള്‍ക്ക് മധുരം വിളമ്പിയില്ലെന്നാരോപിച്ച്  വരനും വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്‍മാറി. കര്‍ണാടകയിലെ തുമക്കുരുവില്‍ മെയ് അഞ്ചിനാണ് വിചിത്രമായ സംഭവം.

വിവാഹത്തിനു മുമ്പ് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരോട് സ്ത്രീധനമായി സ്വര്‍ണവും ബംഗളുരുവില്‍ ഭൂമിയും ആവശ്യപ്പെട്ടിരുന്നു. വിവാഹദിവസം വിരുന്നൊരുക്കിയപ്പോള്‍ ഭക്ഷണത്തിനൊപ്പം മധുരം വിളമ്പിയില്ലെന്ന പരാതി ഉയര്‍ത്തി വരനും വീട്ടുകാരും വിവാഹത്തില്‍ പിന്‍മാറുകയായിരുന്നു.


വിഷയം പോലീസ് മുമ്പാകെയെത്തുകയും വരന്‍ വധു തന്നെ അണിയിച്ച മോതിരം സ്റ്റേഷനു മുന്നില്‍ വച്ച് ഊരിമാറ്റുകയും വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വധുവും ബന്ധം വേണ്ടെന്ന് വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക