Image

1 കോടി 66 ലക്ഷം ഇനിയും വേണം; അബ്ദുൽ റഹീമിന്റെ മോചനത്തിൽ പ്രതിസന്ധി

Published on 08 May, 2024
1 കോടി 66 ലക്ഷം ഇനിയും വേണം; അബ്ദുൽ റഹീമിന്റെ മോചനത്തിൽ പ്രതിസന്ധി

സൌദിയിൽ ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൾ റഹീമിന്റെ മോചനദ്രവ്യത്തിന്റെ 5 ശതമാനം (1.66 കോടി രൂപ) പ്രതിഫലമായി തന്നാൽ മാത്രമേ കോടതിയിലെ തുടർ നടപടികൾ ഊർജ്ജിതമാക്കൂ എന്ന്  വാദി ഭാഗം വക്കീൽ. സഹായധനമായ 34 കോടി രൂപ സൗദിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രതിസന്ധി വന്ന് പെട്ടിരിക്കുന്നത്. 

പ്രതിഫലം നൽകിയാൽ മാത്രമേ മോചനത്തിനുള്ള അനുമതി വേഗത്തിൽ ആക്കാൻ കഴിയൂ എന്ന് റിയാദിലെ നിയമ സഹായ സമിതിയും പറയുന്നു. ഈ തുക ലഭിക്കാതെ ഒരു നടപടിക്രമങ്ങളിലേക്കും കടക്കില്ല എന്ന് അഭിഭാഷകൻ പറഞ്ഞതാണ് ആശങ്കക്ക് ഇടയാക്കുന്നത്. പ്രതിഫലം നൽകുന്നതിൽ വീഴ്ച സംഭവിച്ചാൽ മോചനം വൈകുമെന്ന് നിയമ സഹായസമിതി ചൂണ്ടിക്കാട്ടി.

മോചനദ്രവ്യം നൽകാൻ തയാറാണെന്ന് പ്രതിഭാഗവും, അത് സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പ് നൽകാൻ തയാറാണെന്ന് വാദിഭാഗവും സമ്മതിച്ചിട്ടുണ്ട്. അതിന് മുൻപ് വാദിഭാഗം അഭിഭാഷകന്  പ്രതിഫലം നൽകിയെങ്കിൽ മാത്രമേ ഇതിൽ നടപടി ഉണ്ടാകുകയുള്ളൂ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക