Image

കൂട്ട അവധിയെടുത്ത് ഫോൺ ഓഫ് ചെയ്ത് ജീവനക്കാർ; എയർ ഇന്ത്യയുടെ 70 സർവീസുകൾ മുടങ്ങി

Published on 08 May, 2024
കൂട്ട അവധിയെടുത്ത് ഫോൺ ഓഫ് ചെയ്ത് ജീവനക്കാർ; എയർ ഇന്ത്യയുടെ 70 സർവീസുകൾ മുടങ്ങി

എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തത് മൂലം ഒഴിവാക്കേണ്ടി വന്നത് എഴുപതോളം സര്‍വീസുകള്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന കാരണം പറഞ്ഞാണ് ജോലിക്കാര്‍ അവധിയെടുത്തത്. എയര്‍ ഇന്ത്യയുടെ പുതിയ തൊഴില്‍ നിയമങ്ങളോടുള്ള അതൃപ്തിയാണ് ഇതിന് കാരണമായത്. മുതിര്‍ന്ന പല ക്യാബിന്‍ ക്രൂ അംഗങ്ങളും അവസാന നിമിഷം ലീവ് കൊടുത്ത് ഫോണ്‍ ഓഫാക്കി വച്ചതായാണ് വിവരം. ഇവരെ ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

അതേസമയം റദ്ദാക്കിയ വിമാനങ്ങള്‍ക്ക് പകരം യാത്ര സംവിധാനം ഏര്‍പ്പാടാക്കി തരികയോ അല്ലെങ്കില്‍ പണം പൂര്‍ണ്ണമായും തിരികെ നല്‍കുകയോ ചെയ്യുമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 

കഴിഞ്ഞ മാസം ഒരു വിഭാഗം ക്യാബിന്‍ ക്രൂ പ്രതിനിധികള്‍ ജീവനക്കാരോടുള്ള കമ്പനിയുടെ വിവേചനപൂര്‍ണ്ണമായ പെരുമാറ്റത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. കാര്യക്ഷമതയില്ലായ്മ ജീവനക്കാരെ പ്രതികൂലമായി ബാധിച്ചു എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ യൂണിയനുംആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക