Image

കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു: എംഎം ഹസ്സന്‍ വിട്ടുനിന്നു

Published on 08 May, 2024
കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു: എംഎം ഹസ്സന്‍ വിട്ടുനിന്നു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എകെ ആന്‍റണിയെ സന്ദര്‍ശിച്ചശേഷമാണ് സുധാകരന്‍ ഇന്ദിരാഭവനിലെത്തിയത്. ഇന്ദിര ഭവനില്‍ ഉജ്ജ്വല വരവേല്‍പ്പാണ് അണികള്‍ നല്‍കിയത്. കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി.

സ്ഥാനാരോഹണ ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ സംബന്ധിച്ചില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്ന് മാര്‍ച്ച് 12 നാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറിയത്. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി ആക്ടിങ് പ്രസിഡന്‍റായി നിയമിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം അദ്ദേഹത്തിന് തിരികെ ചുമതല നല്‍കിയിരുന്നില്ല. ഇതേ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

കെപിസിസി പ്രസിഡന്‍റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേയുള്ളൂ എന്നും ഇന്നലെ സുധാകരൻ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ കടുത്ത സമ്മർദത്തിന് ഹൈക്കമാൻഡ് കീഴടങ്ങുകയായിരുന്നു. ആക്റ്റിങ് പ്രസിഡന്‍റായി എം.എം. ഹസനെ നിയമിച്ചതു തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെയാണെന്ന വാദമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക