Image

കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Published on 27 April, 2024
കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ണ്ണൂര്‍: തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാറാല്‍ ആച്ചികുളങ്ങര ചൈത്രത്തില്‍ മഹേഷിന്റെയും സുനിലയുടെയും മകൻ കെ.പി ശ്രീനികേത്(14) ആണ് മരിച്ചത്.
 
വെള്ളിയാഴ്ച്ച  വൈകുന്നേരം   കളിക്കുന്നതിനിടെയാണ് സംഭവം.


അധ്യാപകരായ  അച്ഛനും അമ്മയും   തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായും  വോട്ട് ചെയ്യാനും  പോയപ്പോഴുമായിരുന്നു അപകടം. ഗുരുതരമായ നിലയില്‍ പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക