ന്യൂയോര്‍ക്ക്: വിവിധതലങ്ങളിലുള്ള സഭാ സേവനത്തെ മാനിച്ച് ബാബു ജേക്കബ് നടയിലിന്
(ന്യൂയോര്‍ക്ക്) മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ
ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര് തീത്തോസ് തിരുമനസ്സുകൊണ്ട് പ്രശംസാ ഫലകം
സമ്മാനിച്ചു. ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് സമാപന സമ്മേളനത്തില്‍ വെച്ചാണ്
ആദരണചടങ്ങ് നടന്നത്. കുര്യാക്കോസ് ദിയസ്കോറസ് മെത്രാപ്പോലീത്ത, ഭദ്രാസന
സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ, ട്രഷറര്‍ സാജു പൗലോസ്
സി.പി.എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ന്യൂയോര്‍ക്കിലെ
വൈറ്റ്പ്ലെയിന്‍സ് സെന്റ് മേരീസ് ഇടവകാംഗമായ ബാബു ജേക്കബ് നടയില്‍ 2007 മുതല്‍
2010 വരെ മലങ്കര ദീപം ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ഭദ്രാസനത്തിന്റെ ഔദ്യോഗിക
പ്രസിദ്ധീകരണത്തിന് ആധുനിക സാങ്കേതികവിദ്യയുടെ മികവും കലാമേന്മയും നല്കുവാന്
അദ്ദേഹത്തിന് കഴിഞ്ഞു. ഭദ്രാസനത്തിന്റെ ഭക്തസംഘടനയായ സെന്റ് പോള്‍സ് പ്രെയര്‍
ഫെല്ലോഷിപ്പിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാബു
ജേക്കബിന്റെ നിസ്തുല സേവനങ്ങള്‍ അഭിനന്ദനീയമാണെന്ന് ആര്‍ച്ച് ബിഷപ്പ് മോര്
തീത്തോസ് ആശംസിച്ചു. റവ.ഫാ. പോള്‍ തോട്ടയ്ക്കാട് എം.സിയായിരുന്നു.
ഡീക്കന്‍ ജെറി ജേക്കബ് എം.ഡി, ഡീക്കന്‍ ജോയല്‍ ജേക്കബ് എം.ഡി, നോബിള്‍
ജേക്കബ് എം.ഡി എന്നിവര്‍ പുത്രന്മാരും കുഞ്ഞൂഞ്ഞമ്മ ജേക്കബ് സഹധര്‍മ്മിണിയുമാണ്.
ബ്ലെസി, റീന എന്നിവര്‍ ജാമാതാക്കളും ഹാനാ പേരക്കുട്ടിയുമാണ്.
ബിജു
ചെറിയാന് (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയോസിസ്)
അറിയിച്ചതാണിത്.