തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി എന്‍ഡോസള്‍ഫാന്‍ കമ്പനിയ്ക്കുവേണ്ടി
ഹാജരായതുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ നയം മാറില്ല. ഈ വിഷയത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ
അറിയിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയില്‍
നിന്നും വ്യത്യസ്ഥമായാണ് അഭിഷേക് സിംഗ്വി കെപിസിസി പ്രസിഡന്റ് രമേശ്
ചെന്നിത്തലയോട് പറഞ്ഞത്. അതേക്കുറിച്ച് താന്‍ പ്രത്യേകിച്ച്
പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.