ശശികല ടീച്ചറിന് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൊസൈറ്റിയുടെ ഉജ്ജ്വല സ്വീകരണം
എ.സി.ജോര്‍ജ്Published on 06 August, 2011
ഹ്യൂസ്റ്റണ്‍ : ഹൂസ്റ്റനില്‍ സന്ദര്‍ശനത്തിനെത്തിയ കേരള സംസ്ഥാന ഹിന്ദു
ഐക്യവേദി അദ്ധ്യക്ഷ ശ്രീമതി കെ.പി. ശശികല ടീച്ചര്‍ക്ക് ഗ്രെയിറ്റര്‍
ഹ്യൂസ്റ്റന്‍ നായര്‍ സെര്‍വീസ് സൊസൈറ്റി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍
ഉജ്ജ്വലമായ സ്വീകരണം നല്കി. സ്വീകരണ സമ്മേളനത്തില്‍ ഈശ്വര
പ്രാര്‍ത്ഥനക്കുശേഷം കരയോഗം ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ നായര്‍
ഏവര്‍ക്കും സ്വാഗതമാശംസിച്ചു. അജിത് നായര്‍ ശശികല ടീച്ചറിനെ സദസ്യര്‍ക്ക്
പരിചയപ്പെടുത്തി സംസാരിച്ചു. കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന അനേകം
ദുരവസ്ഥകളെ പറ്റിയും അനൈക്യത്തെ പറ്റിയും വസ്തുനിഷ്ഠമായി ടീച്ചര്‍
സംസാരിച്ചു. ഹിന്ദുസമൂഹം ഒറ്റകെട്ടായി നിന്ന് സകല അവകാശങ്ങളേയും
വെല്ലുവിളികളേയും സധൈര്യം നേടിയെടുക്കണമെന്ന് ടീച്ചര്‍ ആഹ്വാനം ചെയ്തു.
ചോദ്യോത്തരവേളയില്‍ മാധവദാസ്, മോഹന്‍ പിള്ള, മോഹന്‍ ദാസ്, രാജേഷ്
ഗോപിനാഥ്, ബാലമുരളി നായര്‍ , ഹരിനായര്‍ , ഗോപാലകൃഷണപിള്ള എന്നിവയുടെ
ചോദ്യങ്ങള്‍ക്ക് ടീച്ചര്‍ ഉചിതമായ മറുപടി നല്കി. ഹ്യൂസ്റ്റണ്‍ നായര്‍
സെര്‍വീസ് സൈസൈറ്റിയുടെ പേരില്‍ ഫൊക്കാന പ്രസിഡന്റ് കൂടിയായ ജി.കെ.പിള്ള
സംഭാവനയും, ഇവിടത്തെ എല്‍ . എസ്.എസ് പ്രസിഡന്റ് ചന്ദ്രന് പണിക്കര്‍
പ്രശംസാഫലകവും നല്കി ടീച്ചറിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി പൊന്നു
പിള്ള ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. എന്‍.എസ്.എസ് ഹ്യൂസ്റ്റണ്‍
കരയോഗത്തിന്റെ വനിതകള്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ
സ്വീകരണ യോഗപരിപാടികള്‍ സമാപിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ അടക്കം
സാമൂഹ്യരംഗത്തെ പല പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു.
എ.സി.ജോര്‍ജ്, യു.എസ്.എ
ശ്രീമതി കെ.പി.ശശികല ടീച്ചര്‍ - കേരള സംസ്ഥാന ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ
ഹ്യൂസ്റ്റണ്‍ സ്വീകരണ സംസ്ഥാനത്തിന്റെ ഒരു ദൃശ്യം. വേദിയില്‍ ശശികല ടീച്ചര്‍, ജി.കെ.പിള്ള. ചന്ദ്രന് പണിക്കര്‍ തുടങ്ങിയവര്‍ , നില്‍ക്കുന്നത് ഹ്യൂസ്റ്റണ്‍ എല്‍ .എസ്. എസ്. വൈസ് പ്രസിഡന്റ് ശ്രീമതി പൊന്നു പിള്ള നന്ദിപ്രസംഗം നടത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല