സേക്രട്ടഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു.
ജോസ് മോന് തത്തംകുളംPublished on 01 August, 2011
റ്റാമ്പാ: ഭാരതത്തിലെ പ്രഥമ വിശുദ്ധ
അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ റ്റാമ്പാ സേക്രട്ടഡ് ഹാര്‍ട്ട് ക്നാനായ
കത്തോലിക്ക ദേവാലയത്തില്‍ ഭക്തി ആഡംബരപൂര്‍വ്വം കൊണ്ടാടി. ഇടവകയിലെ പ്രഥമ
വികാരി റവ.ഫാ.ബിന്‍സ് ചേത്തലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും വികാരി
റവ.ഫാ.പത്രോസ് ചബക്കരയുടെ സഹകാര്‍മ്മികത്വത്തിലും ആഘോഷമായ വിശുദ്ധ
കുര്‍ബാനയും ലദീഞ്ഞും നടത്തപ്പെട്ടു. ഫാ.ബിന്‍സ് ചേത്തലിന് തിരുനാള്‍
സന്ദേശം നല്കി. വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം പ്രദക്ഷിണവും, വിശുദ്ധയുടെ
തിരുശേഷിപ്പു വണക്കവും ഉണ്ടായിരുന്നു. തുടര്‍ന്ന് തിരുനാള്‍
പ്രശുദേന്തിമാര് ഒരുക്കിയ സ്നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍
പരിസമാപ്തി കുറിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല