കൊച്ചി: പറവൂരില്‍ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡപ്പിച്ച കേസില്‍ ഏഴു
പേര് കൂടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊച്ചി
സ്വദേശികളായ ജിജോ ആന്റണി, അനീഷ്, സിജോ ആന്റണി, ഫാഹിന്, നിഷാദ്, മുഹമ്മദ്
നിയാസ് എന്നിവരും തൊടുപുഴ സ്വദേശി ബെന്നിയുമാണ് അറസ്റ്റിലായത്.
ലോക്കല്‍
പോലീസ് അന്വേഷിച്ച കേസില്‍ ചെന്നൈ, കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെ
പ്രമുഖരായ വ്യക്തികള്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചെങ്കിലും ഉന്നതരുടെ സ്വാധീനം
മൂലം അന്വേഷണം ഇഴഞ്ഞു. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
നേരത്തെ എ.എസ്.ഐ ഉള്‍പ്പടെ പോലീസുകാരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.