ഡാളസ് : മെനഡിസ്റ്റ് ചാള്ട്ടണ് മെഡിക്കല്‍ സെന്റര്‍ , ഫാമിലി പ്രാക്ടീസ്
ആന്റ് സ്പോര്‍ട്ട് മെഡിസിന് സെന്റ്റിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍
സൗജന്യ പ്രോസ്റ്റേറ്റ് സ്ക്രീനിങ്ങ് ജൂലായ് 28ന് നടത്തുന്നു.
വളരെ ചിലവേറിയ ഈ പരിശേധനക്കു പുറമെ ആവശ്യമുള്ളവര്‍ക്ക് ഡിജിറ്റല്‍ റെക്ടല്‍
പരിശോധനയും നടത്തി കൊടുക്കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നാല്പതുവയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും നടത്തേണ്ട ഈ
പരിശോധന സൗജന്യമായി നല്‍കുന്നത് മലയാളികള്‍ക്ക്
പ്രയോജനപ്പെടുത്താവുന്നതാണ്.
ഡാളസ് 3500,വെസ്റ്റ് വീറ്റ്ലാന്റ് റോഡില്‍ മെത്തഡിസ്റ്റ് ചാള്ട്ടണ്
മെഡിക്കല്‍ സെന്ററില്‍ നടത്തുന്ന പരിശോധനയെ കുറിച്ചു കൂടുതല്‍
വിവരങ്ങള്‍ക്കും, മുന്‍കൂട്ടി റജിസ്ട്രര്‍ ചെയ്യുന്നതിനും 214 947 4647
എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.