ഇറാന് ആണവ ശാസ്ത്രജ്ഞന് അക്രമിയുടെ വെടിയേറ്റ് മരിച്ചു
Published on 24 July, 2011
ടെഹ്റാന്: ഇറാന്റെ ആണവ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞന്റെ അജ്ഞാതനായ അക്രമിയുടെ
വെടിയേറ്റ് മരിച്ചു. വെടിവെയ്പില്‍ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ
ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ബെക്കിലെത്തിയ തോക്കുധാരികള്‍ രേസായിക്കും
ഭാര്യയ്ക്കും നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാന്റെ ആണവ
ശാസ്ത്രജ്ഞനായിരുന്ന മസൂദ് അലി മുഹമ്മാദി ബോംബ് ആക്രമണത്തില്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ഇസ്രയേലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇറാന്റെ ആണവ പരീക്ഷണത്തില്‍ ഇസ്രയേലിന് കടുത്ത അമര്‍ഷമുണ്ടെന്നും
റിപ്പോര്‍ട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല