ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്നിക്ക് ജൂലൈ
മുപ്പതാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറുമണി വരെ
ഡസ്പ്ലെയിന്‍സിലുള്ള ഡാം-2 വുഡ്സ് പാര്‍ക്കില്‍ വെച്ച് (സെന്‍ട്രല്‍ റോഡിനും
യൂക്ലിഡ് റോഡിനും ഇടയ്ക്കുള്ള റിവര്‍ റോഡില്‍) നടത്തുന്നതാണ്.
പിക്നിക്കിനോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങളും നടത്തുന്നതാണ്.
പിക്നിക്കിലേക്ക് ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു.
കൂടുതല്‍
വിവരങ്ങള്‍ക്ക്: സൈമണ്‍ ചാക്കോ വാളാച്ചേരില്‍ (847 630 0037), അജി പിള്ള (847 899
1528), ജോര്‍ജ് ചാക്കോ (847 373 8142), അരവിന്ദ് പിള്ള (847 769 0519)
എന്നിവരുമായി ബന്ധപ്പെടുക. സതീശന് നായര്‍ അറിയിച്ചതാണിത്.