ദൗത്യം പൂര്‍ത്തിയാക്കി അറ്റ്ലാന്റിസ് തിരിച്ചെത്തി; ഇനി കാഴ്ചബംഗ്ലാവില്‍
Published on 21 July, 2011
ന്യൂയോര്‍ക്ക്: അമേരിക്കയുടെ അറ്റ്ലാന്റിസ് ദൗത്യം പൂര്‍ത്തിയാക്കി തീരിച്ചെത്ത.
ഇനി കാഴ്ചബംഗ്ലാവില്‍ വിശ്രമം. 30 വര്‍ഷത്തോളമായി ാത്രക്കാരുമായി
ബഹിരാകാശത്തേക്കുള്ള യാത്രയ്ക്ക് ഇതോടെ പര്യവസാനമായി. ഇന്ന് പുലര്‍ച്ചയോടെയാണ്
അറ്റ്ലാന്റിസ് കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചെത്തിയത്. ചടങ്ങിന് സാക്ഷ്യം
വഹിക്കാനായി കെന്നഡി സ്പേസ് സെന്ററില്‍ നൂറുകണക്കിനാളുകളാണ് എത്തിയിരുന്നു. 13
ദിവസത്തെ ദൗത്യത്തിനു ശേഷമാണ് അറ്റ്ലാന്റിസ് മടക്കയാത്ര ആരംഭിച്ചത്. ഈ മാസം
എട്ടിനാണ് അറ്റ്ലാന്റിസ് നാലു യാത്രക്കാരുമായി ബഹിരാകാശത്തേക്കുള്ള അവസാന യാത്ര
പുറപ്പെട്ടത്. ഇതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം അമേരിക്ക
ബഹിരാകാശയാത്രകള്‍ക്കു സ്വന്തം പേടകം ഉപയോഗിക്കില്ല. ഇനി റഷ്യയുടെ സൊയൂസ് ബഹിരാകാശ
പേടകത്തിലായിരിക്കും യാത്രക്കാരെ അയയ്ക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല