യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തും.
മുംബൈ സ്ഫോടന പരമ്പരയും ചര്‍ച്ചയുടെ ഭാഗമാകും. അഫ്ഗാന് മേഖലയിലെ സമാധാന പ്രക്രിയയില്‍ താലിബാന്റെ ഇടപെടലുകള്‍, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ആണവ വിതരണരാജ്യ (എന്‍.എസ്.ജി) ങ്ങളുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും ചര്‍ച്ചകളില്‍ മുഖ്യപങ്ക് വഹിക്കും.
ജൂലായ് 19-നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച.
20 ന് ഹില്ലരി ചെന്നൈ സന്ദര്‍ശിച്ചശേഷം മടങ്ങും. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മന്മോഹന് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരുമായും ഹില്ലരി കൂടിക്കാഴ്ച നടത്തും.