സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി കൂദാശ ഓഗസ്റ്റ് 19,20 തീയതികളില്‍
ജോര്‍ജ് തുമ്പയില്‍Published on 18 July, 2011
ന്യൂജേഴ്സി: ലിന്‍ഡെന്‍ സെന്റ് മേരീസ്
ഓര്‍ത്തഡോക്സ് പള്ളി കൂദാശാ ചടങ്ങുകള്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍
നടക്കും. സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത
അഭിവന്ദ്യ സഖറിയ മാര്‍ നിക്കളാവോസ് കൂദാശാ കര്‍മ്മം നിര്‍വഹിക്കും.
ഓഗസ്റ്റ് 19- ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്
മെത്രാപൊലീത്തയ്ക്ക് ആചാരപരമായ സ്വീകരണം നല്കിയ ശേഷം സന്ധ്യാപ്രാര്‍ത്ഥന
നടക്കും. ആറുമണിക്ക് കൂദാശാ കര്‍മ്മത്തിന്റെ ഒന്നാംഘട്ട ആരാധന
ഉണ്ടായിരിക്കും. തുടര്‍ന്ന് ഡിന്നര്‍ , പ്രഭാതപ്രാര്‍ത്ഥനയോടെയാണ് 20- ാം
തീയതിയിലെ ചടങ്ങുകള്‍ തുടങ്ങുക. എട്ട് മണിക്ക് കൂദാശയുടെ രണ്ടാംഘട്ട
ആരാധനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. കുര്‍ബാനയ്ക്ക് ശേഷമുള്ള
പൊതുസമ്മേളനത്തില്‍ മെത്രാപ്പോലീത്തയും വൈദീകരും ഉള്‍പ്പെടെയുള്ളവര്‍
സംസാരിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ലഞ്ച്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല