സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ ട്രൈ കൗണ്ടികളായ മയാമി ബ്രോവാര്‍ഡ്,
പാംബീച്ച് എന്നിവ സംയുക്തമായി നടത്തിയ മിസ് ജൂണിയര്‍ ജീന്‍ ബ്യൂട്ടി പേജന്റ്
മത്സരത്തില്‍ ചെല്‍സി തച്ചേട്ട് സെക്കന്‍ഡ് റണ്ണര്‍അപ്പായി തെരഞ്ഞെടുക്കപ്പെട്ടു.
മുപ്പതിലധികം മത്സരാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
പെംബ്രൂക്ക് പൈന്‍സില്‍ താമസിക്കുന്ന തച്ചേട്ട് ടോമിയുടേയും ഷൈനിയുടേയും
പുത്രിയായ ചെല്‍സി, നോവാ ഹൈസ്കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ്.
പത്തുവര്‍ഷത്തോളമായി വയലിനും, ഭരതനാട്യവും ശാസ്ത്രീയമായി അഭ്യസിച്ചുപോരുന്ന ഈ
മിടുക്കി പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവുപുലര്‍ത്തുന്നു. ഉപകരണ
സംഗീതം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഡിബേറ്റ് തുടങ്ങിയ
ഇനങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2007-ല്‍ കേരള സമാജം ഓഫ്
സൗത്ത് ഫ്ളോറിജ നടത്തിയ ബ്യൂട്ടി പേജന്റ് മത്സരത്തിലും ചെല്‍സി റണ്ണര്‍
അപ്പായിരുന്നു. ആറാംക്ലാസില്‍ പഠിക്കുന്ന സിന്ധ്യ ഏക സഹോദരിയാണ്.