മൂന്നാര്‍ ഒഴിപ്പിക്കല്‍ നാളെ വീണ്ടും ആരംഭിക്കുന്നു
Published on 10 July, 2011
തിരുവനന്തപുരം: മുന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നാളെ പുനരാംരംഭിക്കും.
മൂന്നാറിലെ അനധികൃത കയ്യേറ്റം സ്വയം ഒഴിയുന്നതിനു സര്‍ക്കാര്‍ നല്കിയ
അന്ത്യശാസനത്തിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണു ബലമായ ഒഴിപ്പിക്കല്‍. ഇതിനായി
റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പടെയുള്ളവര്‍ നാളെ മൂന്നാറില്‍
എത്തും. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഇറക്കിവിടണമെന്നു മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം
അഭിപ്രായപ്പെട്ടിരുന്നു.
ഇതിനിടെ പുനരധിവാസം ഒരുക്കിയശേഷമേ മൂന്നാറിലെ
കൈയേറ്റ ഭൂമിയില്‍നിന്ന് പാവങ്ങളെ ഒഴിപ്പിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല