പഞ്ചാബ്: 65മത് ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്മാര്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. 273 പോയിന്റ് നേടിയാണ് കേരളം കിരീട നേട്ടം സ്വന്തമാക്കിയത്. 247 പോയിന്റോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത്. സീനിയര്‍ വിഭാഗത്തില്‍ എട്ട് സ്വര്‍ണവും ആറ് വെള്ളിയും 10 വെങ്കലവും കേരളം നേടി.
ഇന്ന് നടന്ന റിലേയില്‍ രണ്ട് സ്വര്‍ണവും 2 വെള്ളിയും കേരളത്തിന് ലഭിച്ചു. സബ് ജൂനിയര്‍, ജൂനിയര്‍ മത്സരത്തില്‍ കേരളം നാലാം സ്ഥാനത്തായിരുന്നു. പെണ്‍കുട്ടികളുടെ റിലേയില്‍ സ്വര്‍ണം നേടിയതോടെ കേരളത്തിന്റെ ആന്‍സി സോജന് നാലാം സ്വര്‍ണം നേടി. സ്വര്‍ണനേട്ടം പെണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍. ആന്‍സി, സാന്ദ്ര, പിഡി അഞ്ജലി, ആന്‍ റോസ് ടോമി എന്നിവരാണ് റിലേ ടീം അംഗങ്ങള്‍. ആണ്‍കുട്ടികളുടെ 2x100 മീറ്റര്‍ റിലേയില്‍ വെള്ളി, 800 മീറ്ററില്‍ അഭിഷേക് മാത്യു, പ്രിസെല്ലഡാനിയേല് എന്നിവര്‍ക്ക് വെങ്കലം.