പാലക്കാട്: അനങ്ങനാടി പത്താംകുളം എല്‍.പി സ്കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി. ക്ലാസ് മുറിയിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ ക്ലാസ് റൂം പൂട്ടുകയായിരുന്നു. കുട്ടിയെ തേടി രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയില്‍ വിദ്യാര്‍ഥിയെ കണ്ടത്.
തിങ്കളാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ അന്വേഷിച്ച് സ്കുൂളിലെത്തുകയായിരുന്നു. അപ്പോള്‍ കുട്ടിയുടെ ക്ലാസ് റൂമില്‍ കുട്ടിയെ പൂട്ടിയിട്ട നിലയില്‍ കാണുകയായിരുന്നു. സ്കൂളില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല