ടോക്കിയോ: ജപ്പാനില്‍ വീണ്ടും വന്‍ ഭൂകമ്പം. അധികൃതര്‍ സുനാമി മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ട്. 7.3 റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ ജപ്പാന്റെ
വടക്കുകിഴക്കന്‍ തീരത്താണ് ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് ഫുക്കുഷിമ
ആണവനിലയത്തില്‍ നിന്നു തൊഴിലാളികളെ ഒഴിപ്പിച്ചു. ഇതിനിടെ ഇപ്പോഴത്തെ ഭൂകമ്പത്തിന്
ആണവനിലയത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഫുക്കുഷിമ നിലയത്തിന്റെ
ചുമതലയുള്ള ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്പറേഷന് വ്യക്തമാക്കി. കഴിഞ്ഞ
മാര്‍ച്ച് മാസത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഫുക്കുഷിമ ആണവനിലയത്തിന് വന്‍
കേടുപാടുകള്‍ സംഭവിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല