മലയാളികളുടെ അഹങ്കാരമായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒത്തുചേര്‍ത്തുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് എല്ലാ പ്രേക്ഷകര്‍ക്കും സന്തോഷമുള്ളൊരു കാര്യം ആണ്. ഇരുവരും ഒന്നിച്ചെത്തിയ മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഇവര്‍. ഇച്ചാക്ക എന്നാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെ കാണുമ്പോള്‍ വിളിക്കാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ചരിത്ര സിനിമ മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പങ്കുവെച്ച മോഹന്‍ലാലിന്റെ ചിത്രം വൈറലാവുകയാണ്.
'നന്ദി ലാലേട്ടാ.. ലവ് യൂ' എന്ന് കുറിച്ചുകൊണ്ട് കൊച്ചിന് എയര്‍പോര്‍ട്ടില്‍ വച്ചിരിക്കുന്ന മാമാങ്കം ഫഌ്സിന് മുന്നില്‍ നില്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലേതായി അടുത്തിടെ ഇറങ്ങിയ സ്െ്രെതണ ഭാവത്തിലുള്ള മമ്മൂട്ടിയുടെ ചിത്രവും വളരെ പ്രചാരം നേടിയിരുന്നു.
മോഹന്‍ലാലിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് നിര്‍മ്മാതാവ് എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിവരണമോ മറ്റോ ഉണ്ടോകുമോ എന്നും ആരാധകര്‍ ആകാംഷയിലാണ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനില്‍ മമ്മൂട്ടിയുടെ വിവരണം ഉണ്ടായിരുന്നു. ഡിസംബര്‍ 12നാണ് മാമാങ്കം റിലീസ്