മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സാധിക വേണുഗോപാല്‍. മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയാന്‍ ഒരു മടിയും ഇല്ലാത്ത താരത്തിന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാളിയുടെ കപട സദാചാരത്തിനെക്കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
'സമൂഹമാധ്യമങ്ങളിലൂടെ കുറെ പേര് പല തവണ അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്ബോക്സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. തന്നെ വിമര്‍ശിക്കുന്ന ഇത്തരക്കാര്‍ക്ക് ഓരേയൊരു മറുപടി മാത്രമേയുള്ളൂ. ഞാന്‍ എന്റെ ജോലിയുടെ ഭാഗ്യമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും.
അത് എന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാര്ഥതയുമാണ്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. മറച്ച് വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല' എന്നുമാണ് സാധിക പറയുന്നത്.