മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ മലയാളവും കടന്ന് തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ധനുഷിന്റെ നായികയായി അസുരന് എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. ഇപ്പോള്‍ മഞ്ജു വാര്യര്‍ മലയാളത്തില്‍ പുതിയൊരു ലുക്കില്‍ എത്തുന്നു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. യുവതാരം സണ്ണി വെയ്നാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്.
തന്റെ പുതിയ ചിത്രം മഞ്ജു വാര്യരോടൊപ്പം ആണെന്നാണ് സണ്ണി വെയ്ന്‍ അറിയിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഹൊറര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതരായ രഞ്ജിത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നമെന്നാണ് സൂചന. സിനിമയുടെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.