മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം എണ്‍പതുകളില്‍ നിറഞ്ഞ് നിന്ന നായകനാണ് റഹ്മാന്. ആ കാലങ്ങളില്‍ റഹ്മാന് ചിത്രങ്ങളില്‍ മമ്മൂട്ടിയും മമ്മൂട്ടി ചിത്രങ്ങളില്‍ റഹ്മാനം ഉണ്ടാകുമായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ മിക്കതും സൂപ്പര്‍ഹിറ്റുമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം രാജമാണിക്യം എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയപ്പോള്‍ മമ്മൂട്ടി തന്നെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് നേരത്തേ റഹ്മാന് വ്യക്തമാക്കിയിരുന്നു.
സിനിമാത്തിരക്കുകള്‍ക്കിടെ റഹ്മാന് പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫോട്ടോയ്ക്ക് താഴെ നടന് കുറിച്ച അടിക്കുറിപ്പായിരുന്നു ശ്രദ്ധേയമായി മാറിയത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി തന്നെയാണ് റഹ്മാന് പ്രചോദനമായിരിക്കുന്നതെന്ന് ഈ കുറിപ്പില്‍ വ്യക്തമാണ്.
മിഷ്കിന് സംവിധാനം ചെയ്യുന്ന തുപ്പരിവാലന് 2 ആണ് റഹ്മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം. വിശാലും പ്രസന്നയും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് റഹ്മാനും എത്തുന്നത്.