എന്‍.ഐ.എ മേധാവിയും തച്ചങ്കരിയും ഒരേ ബാച്ചുകാര്‍: പി.സി ജോര്‍ജ്
Published on 09 July, 2011
കോട്ടയം: വിദേശയാത്രാ വിവാദത്തില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഐ.ജി ടോമിന്
തച്ചങ്കരിയും എന്‍.ഐ.എ മേധാവിയും ഒരേ ബാച്ചില്‍പ്പെട്ട ഐ.പി.എസുകായിരുന്നതിനാലാണ്
തച്ചങ്കരിക്ക് എന്‍.ഐഎ ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നതെന്ന് ചീഫ് വിപ്പ്
പി.സി. ജോര്‍ജ് ആരോപിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ല. ഉത്തരവാദിത്വമുള്ള
ഒരു പദവിയിലും ഇരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തച്ചങ്കരിക്കെതിരെ താന്‍ ഉന്നയിച്ച
ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ
ധരിപ്പിച്ചിട്ടുമുണ്ട്. സ്വാഭാവികമായും സസ്പെന്ഷന് കാലാവധി തീരുന്ന മുറയ്ക്ക്
സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇത് മാത്രമാണ്
സര്‍ക്കാര്‍ ചെയ്തതെന്നും ജോര്‍ജ് കോട്ടയം പ്രസ്ക്ലബില്‍ മാധ്യമ
പ്രവര്‍ത്തകരോട് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല