രഹസ്യബന്ധം പിടിക്കപ്പെട്ടു; കാമുകന് വീട്ടമ്മയെ വിവാഹം കഴിക്കും
Published on 09 July, 2011
കണ്ണൂര്‍: ഭാര്യയുമായി രഹസ്യബന്ധം പുലര്‍ത്തിന്ന രണ്ടുകുട്ടികളുടെ പിതാവായ യുവാവിനെ
ഭര്‍ത്താവ് പിടികൂടി പോലീസില്‍ ഏല്പിച്ചു. ഭാര്യയെ തനിക്കുവേണ്ടെന്നു
പറഞ്ഞതിനാല്‍ വീട്ടമ്മയെ ഒരാഴ്ചക്കകം വിവാഹം കഴിക്കാമെന്ന് പൊലീസ് സ്റ്റേഷനില്‍
വെച്ച് ഉറപ്പുനല്‍കി. കണ്ണൂരെ വള്ളിക്കുന്ന് അത്താണിക്കലാണ് സംഭവം.
ഭര്‍ത്താവിന്റെ അകന്ന ബന്ധത്തിലുള്ള 25കാരനുമായി ബന്ധം പുലര്‍ത്തി വന്നത്. ഇയാളുടെ
ഭാര്യ മൂന്നുമാസം ഗര്‍ഭിണിയുമാണ്. മക്കള്‍ സ്കൂളില്‍ പോയാല്‍ എത്തുന്ന കാമുകന്
വൈകുന്നേരംമൂന്നോടെ മാത്രമേ തിരിച്ചുപോകാറുള്ളൂ. ഈ ബന്ധത്തെക്കുറിച്ച്
വിദേശത്തുള്ള ഭര്‍ത്താവ് നേരത്തെ രണ്ടുപേരെയും താക്കീത് ചെയ്തിരുന്നു. എന്നാല്‍
ഭര്‍ത്താവ് തിരിച്ചുപോയതിനുശേഷവും കാമുകന് വീണ്ടും വരാന്‍ തുടങ്ങിയത്
സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞ ഭര്‍ത്താവ് ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതെ
നാട്ടിലെത്തി. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ വീട്ടിലെത്തിയ കാമുകനെ
ഒളിച്ചിരുന്ന ഭര്‍ത്താവ് ഓടിയെത്തി മുറി പൂട്ടിയിടുകയായിരുന്നു. കാമുകന്റെ
നിലവിലുള്ള ഭാര്യയുടെ ഗതിയെന്താകുമെന്ന ചിന്താക്കുഴപ്പത്തിലാണ് പോലീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല