കേരളത്തിന്റെ മുഖ്യമന്ത്രി ആയി മമ്മൂട്ടി എത്തുന്ന ചിത്രമാണ് വണ്‍. ഗാനഗന്ധര്വ്വന് ശേഷം വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ചിറകൊടിഞ്ഞ കിനാവുകളുടെ സംവിധായകന് സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോന് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മിനിസ്ക്രീനിലെ സൂപ്പര്‍ താരം ഗായത്രി അരുണും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആര്. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍ . എഡിറ്റര്‍ നിഷാദ്. പി ആര് ഒ മഞ്ജു ഗോപിനാഥ്.